അഞ്ചുതെങ്ങിൽ നവജാതശിശുവിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ടത് തെരുവുനായ്ക്കൾ വലിച്ചു പുറത്തെടുക്കുയായിരുന്നു. സംശയം തോന്നിയതിനാൽ ജൂലിയെ വെെദ്യപരിശോധന നടത്തിയപ്പോഴാണ് പ്രസവ വിവരം അറിഞ്ഞത്. ഭർത്താവിന്റെ മരണശേഷം കുറച്ചുകാലമായി അഞ്ചുതെങ്ങിലാണ് ജൂലി താമസിച്ചിരുന്നത്.

