മൂടാടി ഗ്രാമപഞ്ചായത്ത് വനിത വെൽനസ് സെൻ്റർ പ്രവൃത്തി ഉത്ഘാടനം ചെയ്തു.

മൂടാടി ഗ്രാമപഞ്ചായത്ത് വനിത വെൽനസ് സെൻ്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് ശാരീരിക മാനസിക വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കലാണ് സെൻ്റർ കൊണ്ട് ലക്ഷ്യമാക്കുന്നത്. വനിത ഓപ്പൺ ജിം യോഗാ – കൗൺസിലിംഗ് – തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ വെൽനസ് സെൻ്ററിൽ ആരംഭിക്കും. ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് വെൽനസ് സെൻ്റർ കെട്ടിടം പണി ചെയ്യുന്നത്.

പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.കെ. മോഹനൻ – ടി.കെ. ഭാസ്കരൻ എം.പി. അഖില മെമ്പർ മാരായ പപ്പൻ മൂടാടി, ലത കെ.പി, സുമതി. കെ, സുനിത സി.എം എന്നിവർ സംസാരിച്ചു മെഡിക്കൽ ഓഫീസർ രജ്ഞിമ മോഹൻ സ്വാഗതവും അസി. എൻജിനീയർ രാജി മോൾ നന്ദിയും പറഞ്ഞു.യ

