ക്ഷീര സംഗമത്തിനു തുടക്കമായി

കോഴിക്കോട് ജില്ലാ ക്ഷീര സംഗമം കൊഴുക്കല്ലൂർ ക്ഷീര സംഘത്തിൽ ക്ഷീര പതാക ഉയർത്തി. പ്രസിഡണ്ട് കെ കെ അനിത തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആകർഷകമായ കന്നുകാലി പ്രദർശനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു, മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായകെ കെ ലീല, മിനി അശോകൻ, പി പ്രശാന്ത്, ചേലിയ ക്ഷീരസംഘം പ്രസിഡണ്ട് കെ ശ്രീധരൻ,വിളയാട്ടൂർ ക്ഷീരസംഘം പ്രസിഡണ്ട് നാരായണൻ കുനിയത്ത്, ചേളന്നൂർ ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ശ്രീജിത്ത് സി പി,കുന്നുമ്മൽ ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ മഹേഷ് കെ എന്നിവർ സംസാരിച്ചു. കറവ പശു, കിടാരി, കന്നുകുട്ടി വിഭാഗങ്ങളിലായി 66 ഉരുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലും സമ്മാനർഹരായ ഉരുക്കൾക്ക് ഹരാർപ്പണം നടത്തി.
