KOYILANDY DIARY

The Perfect News Portal

നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ൻ്റെ അംഗത്വ കാമ്പയിൻ ഫീനിക്സ് അക്കാദമി ഹാളിൽ നടന്നു

കൊയിലാണ്ടി: നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ൻ്റെ അംഗത്വ കാമ്പയിനും ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഫീനിക്സ് അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ നാടക് മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകരുടെ കുടുംബത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. 
Advertisements
ജില്ലാ സെക്രട്ടറി എൻ. വി ബിജു, ശൈലേഷ് അണേല, ഉമേഷ് കൊല്ലം, രവീന്ദ്രൻ മുചുകുന്ന്, അലി അരങ്ങാടത്ത്, പ്രകാശ് നന്തി, വിനീത് തിക്കോടി, രാഗം മുഹമ്മദലി, രവി എടത്തിൽ, രാകേഷ് പുല്ലാട്ട്, വേണു രംഗഭാഷ, ഷാജി വലിയാട്ടിൽ, ഷാജീവ് നാരായണൻ, പ്രജേഷ് ഇ.കെ, മുരളി പഞ്ചമം, ടി. പി ശശിധരൻ, ശ്രീശൻ വി. എന്നിവർ സംസാരിച്ചു.