ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
കൊയിലാണ്ടിയിൽ ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പെരുവട്ടൂർ എടവന അരവിന്ദൻ (68) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു താഴെ ഇന്നലെ രാത്രി ഏഴര മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

ഭാര്യ: രാജലക്ഷ്മി, മക്കൾ: അരുൺ (സ്വകാര്യ ഇലക്ട്രിക് കമ്പനി, കോട്ടയം), അർജുൻ (സുധാമൃതം, കൊയിലാണ്ടി), സഹോദരങ്ങൾ: പത്മനാഭൻ (റിട്ട: അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെൻ്റ്), ഗംഗാധരൻ (റിട്ട. പി.ഡബ്ല്യൂ.ഡി), വേണുഗോപാലൻ (റിട്ട. അസി. ജയിൽ വാർഡൻ), പരേതനായ ദിവാകരൻ.




