ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ എയർപോർട്ടിൽ പിടിയിൽ
പന്തീരങ്കാവ് : ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ എയർപോർട്ടിൽ വെച്ച് പിടിയിലായി. പെരുമണ്ണയിൽ താമസക്കാരിയായ യുവതിയെ വിവാഹം ചെയ്ത് വിദേശത്ത് താമസമാക്കുകയും, പ്രതിയുടെ സുഹൃത്തുക്കളോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും, യുവതിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്നു കളഞ്ഞ പാലാഴി മാക്കോലത്ത് വീട്ടിൽ നിസാർ (53) നെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിക്കെതിരെ പന്തീരങ്കാവ് പോലീസ് LOC പുറപ്പെടുവിപ്പിക്കുകയായിരുന്നു . ഇന്ന് (09/11/24) കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെക്കുകയും, പന്തീരങ്കാവ് SI മഹേഷ്, SCPO മാരായ അനീഷ് ബഷീർ, സിപിഒ ധനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു ചെയ്യുകയായിരുന്നു.
