KOYILANDY DIARY.COM

The Perfect News Portal

മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വർദ്ധിപ്പിക്കണം

കൊയിലാണ്ടി: മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വർദ്ധിപ്പിക്കണമെന്നും . കാർഷിക മേഖലയുമായി തൊഴിലുറപ്പ് യോജിപ്പിക്കണമെന്നും കൂലി 600 രൂപയായി വർദ്ധിപ്പിക്കണമെന്നും മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ HMS ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രസ്തുത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി സമരം ശക്തമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
സമര പ്രഖ്യാപന കൺവെൻഷൻ എച്ച്.എം.എസ്. ദേശിയ കമ്മറ്റി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജെ.എൻ. പ്രേം ഭാസിൻ, എം.പി. ശിവാനന്ദൻ, കെ.കെ. കൃഷ്ണൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി വി നിഷ, പി.എം നാണു, ആർ.എം ഗോപാലൻ. ബേബി ബാലമ്പ്രത്ത്, കെ.പി കുഞ്ഞിരാമൻ, ഒ എം. രാധാകൃഷ്ണൻ കെ പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Share news