കൊയിലാണ്ടിയിൽ വൈകീട്ട് പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൈകീട്ട് പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്ന പന്തലായനി, കൊല്ലം, വിയ്യൂർ, കൊയിലാണ്ടി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വാഹന ഗതാഗതം താറുമാറാകുന്ന നിലയിലായതോടെ പലരും വഴിയിൽ അകപ്പെട്ടു. കൊയിലാണ്ടി നടേലക്കണ്ടി റോഡിൽ വലിയതോതിലുള്ള വെള്ളക്കെട്ടാണ് രൂപംകൊണ്ടത്.
.

.
ഇവിടെ ബൈക്കുകളും ഓട്ടോറിക്ഷകളും വെള്ളത്തിൽ മുങ്ങിയോടെ എഞ്ചിൻ ഓഫായത് കാരണം യാത്രക്കാർ ദുരിതത്തിലായി. വൈകീട്ട് 6.15 ഓടെ തുടങ്ങിയ മഴ രാത്രി 8.30 ഓടെയാണ് ശമിച്ചത്. ഇടിയോടു കൂടിയുള്ള മഴ പെയ്തത്. ദേശീയപാതയിൽ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപം രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
.

.
മഴ നിലച്ചതോടെ വെള്ളം ഇറങ്ങിതുടങ്ങിയതോടെ പ്ലാസ്റ്റ്ക്ക് കുപ്പികളും കവറുകളും റോഡിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ വലിച്ച് സ്ഥലങ്ങളിലെല്ലാംതന്നെ ചെളിമയമായിരിക്കുകയാണ്.
