KOYILANDY DIARY.COM

The Perfect News Portal

 കൊല്ലം കുന്ന്യോറമല നിവാസികളുടെ ജീവൻ സംരക്ഷിക്കണം. മുക്കം മുഹമ്മദ്

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനായി കുന്ന്യോറമലയിൽ ഏറ്റെടുത്ത ഭൂമിക്ക് പുറമെ പ്രദേശവാസികൾക്ക് ഭീഷണിയായി നിലക്കുന്ന സ്ഥലം കൂടി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും, എൻ.എച്ച്. നിർമ്മാണം കാരണം പ്രയാസമനുഭവിക്കുന്ന കോമത്ത്കര, ഗോപാലപുരം മുതലായ പ്രദേശത്ത്കാരുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്നും എൻ.സി.പി (എസ്) ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു.
.
.
കുന്ന്യോറമല നിവാസികൾ നടത്തി വരുന്ന സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം അറിയിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി നേതാക്കളായ സി. സത്യചന്ദ്രൻ, കെ.ടി.എം. കോയ, പി.കെ.എം. ബാലകൃഷ്ണൻ, സി. രമേശൻ, ഇ.എസ്. രാജൻ, കെ.കെ. ശ്രീഷു, എം.എ. ഗംഗാധരൻ,കെ.കെ. നാരായണൻ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.
Share news