കൊയിലാണ്ടിയിൽ ഇടതു ഭരണം തുടരും
കേവല ഭൂരിപക്ഷമില്ല. കൊയിലാണ്ടിയിൽ ഇടതു ഭരണം തുടരും.. 46 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി 22 സീറ്റുകളിൽ വിജയിച്ചു. യുഡിഎഫ് 20 സീറ്റുകളിലും ബിജെപി എൻ.ഡി.എ സഖ്യം 4 സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 25 സീറ്റിൽ നിന്ന് എൽഡിഎഫ് ന് 3 സീറ്റുകൾ കുറഞ്ഞു. നഗരസഭയിൽ നിലവിലുണ്ടായിരുന്ന 44 വാർഡുകളിൽ രണ്ട് വാർഡുകൾ വർദ്ധിച്ച് 46 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് 4 സീറ്റുകൾ അധികം നേടി 20 സീറ്റുകളിൽ വിജയിച്ചു. 3 സീറ്റ് ഉണ്ടായിരുന്ന ബിജെപി ഒരു സീറ്റ് വർദ്ധിപ്പിച്ച് 4 സീറ്റുകൾ നേടി.

ഒന്ന് മുതൽ 8 വാർഡുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വാർഡ് 9ൽ യുഡിഎഫ് സ്ഥാനാർത്ഥി പിടി ഉമേന്ദ്രൻ 186 വോട്ടുകൾക്ക് വിജയിച്ചു. പാവുവയൽ 10-ാം വാർഡ് ഇടതുമുന്നണിയിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ഇവിടെ കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ യുഡിഎഫ് വോട്ടിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. വാർഡ് 11 പന്തലായനി നോർത്ത് യുഡിഎഫ്ൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സുമതിയിൽ നിന്ന് 96 വോട്ടുകൾക്കാണ് എ.ഡിഎഫ് സ്ഥാനാർത്ഥി ഷജിത്ത് കെ. പിടിച്ചെടുത്തത്.

വാർഡ് 12ൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.എം ബിജു 180 വോട്ടുകൾക്ക് വിജയിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. വാർഡ് 13 പെരുവട്ടൂരിൽ ഇടത് സ്ഥാനാർത്ഥി എ.കെ രമേശൻ 245 വോട്ടുകൾക്ക് വിജയിച്ചു. വാർഡ് 2ൽ എൽഡിഎഫ് സ്ഥാനാർത്ഥി യു.കെ. ചന്ദ്രൻ 531 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു.

വാർഡ് 15ൽ ഇടതുമുന്നണി സ്ഥാനാർത്ഥി വികെ രേഖ 205 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് 16, 17, 18, 19, 20, 23, 24, 28, 30, 32, 34, 34, 39, 43, 45 എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചു. വാർഡ് 33ൽ എൽഡിഎഫ് സ്ഥാനാർത്ഥി സികെ ജയദേവൻ വിജയിച്ചു. 21, 22, 35, 46 വാർഡുകളിലും എൽഡിഎഫ് വിജയിച്ചു. വാർഡ് 10, 36, 37, 42 എന്നീ വാർഡികളിൽ ബിജെപി വിജയിച്ചു.




