സംഘി ചാൻസിലർക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: സംഘി ചാൻസിലർക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിലെ സർവ്വകലാശാലകളിൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ‘മിസ്റ്റർ സംഘിഖാൻ ഇത് കേരളമാണ്.’

പ്രകടനത്തിന് എൽ ഡി എഫ് നേതാക്കളായ കാനത്തിൽ ജമീല എം എൽ എ, കെ കെ മുഹമ്മദ്, ഇ കെ അജിത്ത്, ടി കെ ചന്ദ്രൻ, സുധ കിഴക്കേപ്പാട്ട്, സി സത്യചന്ദ്രൻ, സുനിൽ മോഹൻ, പി എൻ കെ അബ്ദുള്ള, റഷീദ് എം, സി കെ ജയദേവൻ എന്നിവർ നേതൃത്വം നൽകി.
