KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് എൽ.ഡി.എഫ് അവശ്യപ്പെട്ടു.

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു. കൊയിലാണ്ടിയുടെ കായികവും, രാഷ്ട്രീയവും സാംസ്ക്കാരികവുമായ വളർച്ചക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം 25 വർഷത്തേക്ക് സ്പോർട്സ് കൗൺസിലിന് പാട്ടകരാർ വ്യവസ്ഥയിൽ നൽകിയതായിരുന്നു. കരാർ കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ തുടർ നടത്തിപ്പ് ചുമതല കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി സർക്കാറിനോട് അഭ്യർത്ഥിച്ചു.
യോഗത്തിൽ മുൻ എം.എൽ.എ. കെ. ദാസൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ഇ.കെ. അജിത്ത്, ടി.കെ. ചന്ദ്രൻ, പി. ബാബുരാജ്, എസ്. സുനിൽ മോഹൻ, കെ.ടി.എം. കോയ, ഇ.എസ്. രാജൻ, സി. രമേശൻ, രാമചന്ദ്രൻ കുയ്യണ്ടി, കെ. റഷീദ്, സുരേഷ് മേലേപ്പറത്ത് എന്നിവർ സംസാരിച്ചു.
Share news