പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടം; മുഖ്യമന്ത്രി

പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. പ്രവാസജീവിതത്തിൽ പല ബുദ്ധിമുട്ടുകളും അവർ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് താങ്ങാവുന്നതിനും വലുതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടൻ തന്നെ സമയോചിതമായി ഇടപെടാൻ കുവൈറ്റ് ഗവൺമെന്റിനായി. ഇനി ഒരിക്കലും ഇങ്ങനൊന്ന് സംഭവിക്കാതിരിക്കാൻ കുവൈറ്റ് ഗവൺമെന്റും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

