കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (CITU) പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു
പേരാമ്പ്ര: KSEB പേരാമ്പ്ര സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തൊഴിലാളി വിരുദ്ധവും സ്ഥാപനവിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (CITU) പേരാമ്പ്രയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ട്രഷറർ പ്രിയേഷ് കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ പ്രമോദ് വിശദീകരണം നടത്തി. ഡിവിഷൻ സെക്രട്ടറി. കെ. കെ. മജീദ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ചന്ദ്രൻ, വടകര ഡിവിഷൻ സെക്രട്ടറി എം. ഷാജി. പ്രസിഡൻ്റ് സതീഷ് സി. പി എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി കെ. സുരേഷ് സ്വാഗതവും സിനീഷ് നന്ദിയും പറഞ്ഞു.




