KOYILANDY DIARY.COM

The Perfect News Portal

കർഷക സംഘം കൊയിലാണ്ടി ഈസ്റ്റ് മേഖല സമ്മേളനം ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഈസ്റ്റ് മേഖല സമ്മേളനം സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ. ടി. വിജയൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എ. സുധാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിന്ധു രക്തസാക്ഷി പ്രമേയവും അജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. കെ. ഭരതൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

രാസവള വില വർദ്ധന പിൻവലിക്കുക, വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണം അവസാനിപ്പിക്കുക, കൃഷി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക, എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു. എ. സുധാകരനെ സെക്രട്ടറിയായും, കേ. വേണുഗോപാലിനെ പ്രസിഡണ്ടായും സി പി ആനന്ദനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. സഹഭാരവാഹികളായി വിനീത, അജയൻ, ഒ. ടി. വിജയൻ, ജയചന്ദ്രൻ മാസ്റ്റർ എന്നിവരെയും തെരഞ്ഞെടുത്തു.

Share news