KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വാർഡ് 15ൽ വയോജന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക വയോജന ദിനത്തിൽ കൊയിലാണ്ടി നഗരസഭ വാർഡ് 15ൽ വയോജന സംഗമം സംഘടിപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉൽഘാടനം ചെയ്തു. വയോ ക്ലബ് പ്രസിഡണ്ട് ചന്ദ്രമതി ചാന്ദ്‌നി അദ്ധ്യക്ഷതവഹിച്ചു. മുൻ കൗൺസിലർ എം.വി ബാലൻ, എ.ഡി.എസ്. ചെയർപേഴ്സൺ വി.കെ. രേഖ, അംഗൻവാടി ടീച്ചർ സുധ എന്നിവർ സംസാരിച്ചു. വയോ ക്ലബ് സെക്രട്ടറി കെ.വി. ഗംഗാധരൻ സ്വാഗതവും പ്രേമ സിസ്റ്റർ നന്ദിയും പറഞ്ഞു.  വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Share news