കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു.

കൊയിലാണ്ടി: 78-ാം സ്വാതന്ത്രൃ ദിനാഘോഷത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു. ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതും ഐതിഹാസികവുമായ ഇന്ത്യൻ സ്വാത്രന്ത്ര്യ സമരത്തിൻ്റെ ധീര സ്മരണകളുണർത്തിയ സ്മൃതിയാത്ര സ്റ്റേഡിയം പരിസരത്തെ മഹാത്മാ സ്തൂപത്തിനു സമീപം അവസാനിച്ചു.

സ്മൃതി സദസ്സ് DCC പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പിരത്നവല്ലി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ. രാമചന്ദ്രൻമാസ്റ്റർ, മഠത്തിൽ നാണു, അഡ്വ. കെ. വിജയൻ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, എൻ. ദാസൻ, ശ്രീജാ റാണി, റീന. കെ.വി, കൂമുള്ളി കരുണാകരൻ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു.
