മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി. ചെക്ക് മന്ത്രി എം.ബി.രാജേഷിന് കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ അഡ്വ. റെജി സഖറിയ കൈമാറി. കെ.യു.ആര്‍.ഡി.എഫ്.സി. മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ്.കണ്ണന്‍, ചെയര്‍മാന്‍ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍, എം.കൃഷ്ണദാസ്, മറ്റ് ബോര്‍ഡംഗങ്ങളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
