KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സീസൺ ഫോറം സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹ സമരം നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സീനിയർ സീസൺ ഫോറം സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹ സമരം നടത്തി. വയോജന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക, നാലു മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുക, മുതിർന്ന പൗരന്മാർക്ക് നൽകിയ റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എൻ ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ട്രഷറർ കെടി രതീശൻ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി പി കുമാരൻ, സെക്രട്ടറി വി.പി ചാത്തു, സി.കെ രഘുനാഥൻ നമ്പ്യാർ, കെ.ആർ പുരുഷോത്തമൻ പിള്ള, സി.സി ജോസ്, റിട്ടേഡ് മേജർ ജനറൽ ടി. പത്മിനി, സോമൻ ചാലിൽ എന്നിവർ സംസാരിച്ചു
Share news