ഓൺ ലൈൻ വ്യാപാരം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു
പയ്യോളി: ചെറുകിട ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ്സ യോഗം ഉദ്ഘാടനം ചെയ്തു. കെ. ടി നിതീഷ് അധ്യക്ഷതവഹിച്ചു.
.
.

.
ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി. വിനോദ്, ഇ കെ സുകുമാരൻ, സുനൈദ്, രാജു നർത്തകി, മൂഴിക്കൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മൂഴിക്കൽ ചന്ദ്രൻ (പ്രസിഡണ്ട്), ഷംസു പ്രവാസി, കെ.ടി നിധിഷ് (വൈ.പ്രസിഡണ്ടുമാർ), രാജു നർത്തകി (ജന: സെക്രട്ടറി), പാറേമ്മൽ മമ്മത്, മുത്താറ്റിൽ കൃഷ്ണൻ (ജോ: സെക്രട്ടറിമാർ) എം.പി മോഹനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
