വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് INL മൂടാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു
മൂടാടി: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാവുന്ന മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ നായ ശല്യത്തിന് മൂടാടി പഞ്ചായത്ത് അധികാരികൾ പരിഹാരം കാണണമെന്ന് INL മൂടാടി പഞ്ചായത്ത് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

ഐഎൻഎൽ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി OP അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. INL ജില്ലാ ട്രഷറർ പി എൻ കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. OT അസ്മ ഷംസീർ PK എന്നിവർ സംസാരിച്ചു. ഹമീദ് കോയ നന്ദി ആശംസിച്ചു. സിറാജ് മൂടാടി സ്വാഗതം പറഞ്ഞു.

