പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍. ജിജിവിഎച്എസ് സ്‌കൂളില്‍ അറബിക് അധ്യാപകനാണ് നാസര്‍. വണ്ടൂര്‍ കാളികാവ് റോട്ടിലുള്ള ഓഫീസില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി സഹപാഠികളോട് കാര്യം പങ്കുവെച്ചു. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

അറസ്റ്റിലായ സാഹചര്യത്തിലാണ് വിദ്യഭ്യാസ വകുപ്പിന്റെ നടപടി. നാസര്‍ കറുത്തേനിയെ സര്‍വീസ് ചട്ടങ്ങളനുസരിച്ച് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാസര്‍ കറുത്തേനി. അധ്യാപകനായ നാസര്‍ അവധി ദിനത്തില്‍ തന്റെ സ്വകാര്യ ഓഫീസില്‍ എത്തിച്ചാണ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചത്.

