കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം വേദനാജനകം: മന്ത്രി എം.ബി രാജേഷ്

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം വേദനാജനകം: മന്ത്രി എം.ബി രാജേഷ്. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല, തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് നിയന്ത്രിക്കുക എന്നതാണ് ഏക പോംവഴി. അതിന് എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും എം.ബി രാജേഷ് പറഞ്ഞു.
എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതിനുള്ള ഫണ്ടും ഉറപ്പുവരുത്തി. എന്നാല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാഹചര്യം വളാകുന്ന സാഹചര്യത്തില്‍ എതിര്‍പ്പുകളെ മറികടന്ന് എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ (11) തെരുവ് നായ ആക്രമണത്തിൽ മരിച്ചത്. കുട്ടിയുടെ മുഖവും വയറും നായ് കടിച്ചു കീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായിരിന്നുല്ല.

