യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയ സംഭവം: പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്
യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയ സംഭവം: പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്. കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കീഴരിയൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷിൻ്റെ ഭാര്യ തിക്കോടി സ്വദേശിയായ ചെറുവത്ത് മീത്തൽ ആര്യ (24) രണ്ടര വയസ് പ്രായമുള്ള ആൺകുഞ്ഞുമായി വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതിയുമായി നാട്ടുകാർ. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. മലപ്പുറം കാടാമ്പുഴ മേൽമുറി ചക്കിയാം കുന്നത്ത് അഭിഷേക് എന്ന ഇരുപതുകാരനോടെപ്പമാണ് ആര്യ നാടുവിട്ടത്. ഇവരെ കണ്ടെത്തുന്ന കാര്യത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അടിയന്തരമായി രണ്ടര വയസ് മാത്രം പ്രായമുള്ള കുട്ടിയെ കണ്ടെത്തി വിനീഷിൻ്റെ വീട്ടുകാരെ ഏൽപ്പിക്കണമെന്നും കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.



