KOYILANDY DIARY.COM

The Perfect News Portal

വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവം: അഞ്ചു മാസത്തിനുശേഷം കാറും ഡ്രൈവറും കസ്റ്റഡിയില്‍

കോട്ടയം: വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവം: അഞ്ചു മാസത്തിനുശേഷം  കാറും ഡ്രൈവറും  കസ്റ്റഡിയില്‍. കോട്ടയം മുണ്ടക്കയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശബരിമല തീർഥാടകരുടെ വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായിരുന്നു. ഡിസംബർ 15 നാണ് കോരുത്തോട് പനക്കച്ചിറയിൽ 88 വയസുണ്ടായിരുന്ന തങ്കമ്മ അപകടത്തിൽ മരിച്ചത്. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. 
കേസ് അന്വേഷണം തുടര്‍ന്ന മുണ്ടക്കയം പൊലീസ് ഇതിനായി 2000ത്തിലേറെ സിസിടിവികൾ പരിശോധിച്ചിരുന്നു. മൂന്നാറിൽ നിന്ന് ലഭിച്ച ഒരു ദൃശ്യത്തിൽ ഈ കാറും നമ്പറും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതിന് പിന്നാലെ പോയ പൊലീസ് ഒടുവിൽ ഹൈദരാബാദിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
സംഭവം നടന്ന ദിവസം വാഹനം വാടകയ്ക്ക് കൊടുത്തിരുന്നുവെന്ന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ തിരിച്ചറിഞ്ഞത്. പിന്നാലെ കരിംനഗ‍ര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുത്തു. ദിനേശ് റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Share news