മന്ദമംഗലത്തു നിന്ന് ഇളനീര്‍ കുലവരവും വസൂരിമാലവരവും പിഷാരികാവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു
കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മേളപ്പെരുക്കത്തിനു പിന്നാലെ മന്ദമംഗലത്തു നിന്ന് ഇളനീര്‍ കുലവരവും വസൂരിമാലവരവും പിഷാരികാവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. താലപ്പൊലി, മുത്തുക്കുടകള്‍, കേരളവേഷം ധരിച്ച അമ്മമാര്‍ തുടങ്ങി താളവാദ്യമേമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വസൂരിമാല വരവ്.

കത്തുന്ന മീനച്ചൂടിലും ഉല്‍സവ ലഹരിയിലാണ് പിഷാരികാവ്. വലിയവിളക്ക് ദിവസമായ ഇന്ന് അവകാശ വരവുകളും വസൂരിമാലവരവും രാത്രിയിലെ പുറത്തെഴുന്നള്ളിപ്പും നാടിനെ ഭക്തിയിലാറാടിക്കുകയാണ്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഒട്ടേറെ പേരെത്തി. കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ മേളപ്രമാണത്തിലായിരുന്നു.




