KOYILANDY DIARY

The Perfect News Portal

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു

ചെങ്ങോട്ടുകാവ്: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ പി.സി ലക്ഷ്മണൻ എന്നവരുടെ വീടാണ് തകർന്നത്. വീടിൻ്റെ മുകളിലത്തെ ഓടു മേഞ്ഞ ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല.