KOYILANDY DIARY.COM

The Perfect News Portal

തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‌യുവിൻറെ ​ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‌യുവിൻറെ ​ഹർജി തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ തൻറെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു ചെയ‍ർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്നും ഇടക്കാല ഉത്തരവിടാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. സംഭവത്തിൽ മാനേജരുടെയും പ്രിൻസിപ്പാളിൻറെയും വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. 

 

Share news