മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു

.
മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. കമ്മീഷൻ്റെ നിയമനം നിയമാനുസൃതമാണെന്ന് തന്നെയാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിധി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

മുനമ്പം വിഷയം പരിഹരിക്കുന്നതിന് സർക്കാർ നടത്തിയ രാഷ്ട്രീയപരമായ ഒരു നീക്കമായിരുന്നു ഒരു ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുക എന്നുള്ളത്. എന്നാൽ, കമ്മീഷൻ്റെ നിയമനം നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സിംഗിൾ ബെഞ്ച് നേരത്തെ പ്രവർത്തനം തടഞ്ഞിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഉത്തരവ് പറഞ്ഞിരിക്കുന്നത്.

ഡിവിഷൻ ബെഞ്ച് മുൻപ് ഈ കേസ് പരിഗണിച്ച ശേഷം അന്തിമ ഉത്തരവ് വരുന്നത് വരെ കമ്മീഷൻ്റെ പ്രവർത്തനം തുടരാം എന്ന് വ്യക്തമാക്കിയിരുന്നു. ഇന്ന് പുറപ്പെടുവിച്ച അന്തിമ ഉത്തരവിലൂടെ കമ്മീഷന് പ്രവർത്തനം തുടരാമെന്നും നിയമനം നിയമാനുസൃതമാണെന്നും കോടതി സ്ഥിരീകരിച്ചു. സിംഗിൾ ബെഞ്ച് നടത്തിയ ഇടപെടൽ കമ്മീഷൻ്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് ആ വിലക്ക് നീക്കിയതോടുകൂടി ജുഡീഷ്യൽ കമ്മീഷന് ഇനി പ്രവർത്തനം തുടരാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.

