മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ഹെെക്കോടതി അംഗീകരിച്ചു
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ഹെെക്കോടതി അംഗീകരിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് കൂടിയായ യു എ ലത്തീഫ് എംഎൽഎ നൽകിയ ഹർജി തള്ളി ജസ്റ്റിസ് പി ഗോപിനാഥ് ആണ് വിധി പറഞ്ഞത്.

2013 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്. തുടർന്ന് സ്പെഷ്യൽ ഓഫീസർ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകിയിരുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിഗിൾ ബഞ്ച് ഉത്തരവ് വന്നതിനെ തുടർന്നാണ് ജനുവരിയിൽ ലയനം നടത്തിയത്. ഇതിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്.

