കുടുംബശ്രീ യൂണിറ്റ് നടത്തുന്ന അരവ് കേന്ദ്രത്തിന് ഗ്രാമപഞ്ചായ ത്ത് വർക് ഷെഡ് നിർമ്മിച്ചു നൽകി

വനിതാ തൊഴിൽ യൂനിറ്റിന് വർക്ക് ഷെഡ് നിർമ്മിച്ചു നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ സ്ഥിരമായ ആസ്തികൾ നിർമ്മിക്കുന്നതിൻ്റ ഭാഗമായി നന്തി 16-ാം വാർഡിലെ കുടുംബശ്രീ യൂണിറ്റ് നടത്തുന്ന അരവ് കേന്ദ്രത്തിന് ഗ്രാമപഞ്ചായത്ത് വർക് ഷെഡ് നിർമ്മിച്ചു നൽകി. 15 വർഷമായി വാടക കെട്ടിടത്തിലായിരുന്നു യൂണിറ്റ് പ്രവർത്തിച്ചു വന്നിരുന്നത്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസനകാര്യസ്ഥിരം സമിതി ചെയർ പേഴ്സൺ കെ ജീവാനന്ദൻ മാസ്റ്റർ, ക്ഷേമാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില, സി.ഡി എസ് ചെയർപേഴ്സൺ ശ്രീലത, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, അസി. സെക്രട്ടറി ടി. ഗിരീഷ് കുമാർ, റസൽ നന്തി എന്നിവർ സംസാരിച്ചു. വത്സല കെ സ്വാതവും ഷീല നന്ദിയും പറഞ്ഞു 4.9 ലക്ഷം രൂപ യുടെ എസ്റ്റിമേറ്റിലാണ് നിർമാണം നടത്തിയത്.

