KOYILANDY DIARY.COM

The Perfect News Portal

ഭര്‍തൃ വീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭര്‍തൃ വീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സര്‍ക്കാര്‍. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.

 

അമ്മയ്ക്ക് സമ്മതമാണെങ്കില്‍ കുഞ്ഞിനേയും അമ്മയേയും സര്‍ക്കാര്‍ സംരക്ഷണത്തില്‍ മാറ്റുന്നതാണ്. അതല്ലെങ്കില്‍ നിയമ സഹായവും പോലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണ്. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

Share news