KOYILANDY DIARY.COM

The Perfect News Portal

പരാതി രഹിത തീര്‍ത്ഥാടനമാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്; മന്ത്രി വി എന്‍ വാസവന്‍

പരാതി രഹിത തീര്‍ത്ഥാടനമാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ നിരവധി തീര്‍ത്ഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായി എത്തി ദര്‍ശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി.

Share news