ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളത്തിന്

കേരളം ടൂറിസം വീണ്ടും കുതിപ്പ് തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ITB യിൽ ടൂറിസം മേഖലയിലെ ഓസ്കാർ എന്നറിയപ്പെടുന്ന ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളത്തിന് ലഭിച്ചു. മന്ത്രി മുഹമ്മദ് റിയാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ടൂറിസം മാർക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങൾ മേളയിൽ അവതരിപ്പിച്ച പ്രൊജക്ടുകളിൽ നിന്നാണ് കേരളം അവാർഡിന് അർഹത നേടിയത്. കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് നൂതനമായ മാർക്കറ്റിംഗ് ക്യാംപെയിനുള്ള “സിൽവർ അവാർഡും” ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് “എക്സലൻ്റ്” അവാർഡുമാണ് ലഭിച്ചിരിക്കുന്നത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണ രൂപം:

ഒരു സന്തോഷ വിവരം പങ്കുവെക്കട്ടെ.
കേരളാടൂറിസം വീണ്ടും ലോകത്തിൻ്റെ നെറുകയ്യിൽ തിളങ്ങുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ITB യിൽ ടൂറിസം മേഖലയിലെ ഓസ്കാർ എന്നറിയപ്പെടുന്ന The Golden City Gate Award 2025 ആണ് കേരളത്തിന് ലഭ്യമായിരിക്കുന്നത്.

ടൂറിസം മാർക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങൾ മേളയിൽ അവതരിപ്പിച്ച പ്രൊജക്ടുകളിൽ നിന്നാണ് കേരളം അവാർഡിന് അർഹത നേടിയത്. കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് (Come Together in Kerala) നൂതനമായ മാർക്കറ്റിംഗ് ക്യാംപെയിനുള്ള “സിൽവർ അവാർഡും” ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് (Destination Wedding) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് “എക്സലൻ്റ്” അവാർഡുമാണ് ലഭിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പിന് പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി.
