ബസ്സിൽ നിന്ന് കിട്ടിയ മൂന്നര പവൻ്റെ സ്വർണ്ണമാലയും, പണവും ഉടമസ്ഥയ്ക്ക് തിരികെ നൽകി
പയ്യോളി: വടകര – കൊയിലാണ്ടി റൂട്ടിൽ ഓടുന്ന സാരംഗ് (KL-56- Y-1125) ബസ്സിൽ നിന്ന് കിട്ടിയ മൂന്നര പവൻ്റെ സ്വർണ്ണമാലയും, പണവും അടങ്ങിയ പേഴ്സ് ഉടമയ്ക് തിരികെ നൽകി ബസ്സ് ജീവനക്കാർ മാതൃകയായി. ബസ്സിലെ ജീവനക്കാരായ കാപ്പിരിക്കാട്ടിൽ രാജേഷും, അയനിക്കാട് കമ്പിവളപ്പിൽ അക്ഷയ് എന്നിവരും പേഴ്സിൻ്റെ ഉടമസ്ഥയായ എടക്കാട് കൊളാച്ചം വീട് ഷീനയെ കണ്ടെത്തി ബാഗ് കൈമാറിയത്., പയ്യോളി പോലീസ് സ്റ്റേഷനിൽ വെച്ചാണ് ബാഗ് കൈമാറിയത്.


                        
