സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായുള്ള സ്വർണക്കപ്പ് വിളംബര ഘോഷയാത്രയ്ക്ക് തുടക്കം

.
ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന 67-ാംമത് സംസ്ഥാന കായിക മേളയ്ക്കായുള്ള കാത്തിരിപ്പിന് ഇന്ന് ഔദ്യോഗിക തുടക്കം. ഈ ദിവസം മുതൽ സ്പോർട്സ് ട്രാക്കുകളിൽ മിന്നുന്ന താരങ്ങൾക്കായുള്ള കാത്തിരിപ്പിലേക്ക് നീങ്ങുകയാണ് കേരളം. സ്കൂൽ ഒളിമ്പിക്സ് മുന്നോടിയായുള്ള സ്വർണക്കപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് കഴിഞ്ഞു. കായികാവേശത്തിന് മാറ്റ് കൂട്ടിക്കൊണ്ട് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നിന്നാണ് വിളംബര ഘോഷയാത്ര ആരംഭിച്ചത്. എം രാജഗോപാലൻ എംഎൽഎയിൽ നിന്നും പരീക്ഷാഭവൻ ജോയിൻ്റ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ കപ്പ് ഏറ്റുവാങ്ങി.

കേരളത്തിലെ വിവിധ ജില്ലകളിൽ വിളംബര ഘോഷയാത്ര എത്തും. പര്യടനം പൂർത്തിയാക്കി ഒക്ടോബർ 21-ന് ഘോഷയാത്ര തിരുവനന്തപുരത്ത് സമാപിക്കും. കായിക മേളക്ക് ആദ്യമായാണ് സ്വർണക്കപ്പ് ഏർപ്പെടുത്തുന്നത്. സ്കൂൾ ഒളിമ്പിക്സിന്റെ സമാപന ദിവസം ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് ഈ സ്വർണക്കപ്പ് ലഭ്യമാകും. ഘോഷയാത്ര കടന്നുപോകുന്ന വഴിയെ പല സ്വീകരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കായികതാരങ്ങൾ, കായിക പ്രേമികളും, ജനങ്ങളും ഈ സ്വീകരണ പരിപാടികളിൽ പങ്കാളിയാകും.

ഒക്ടോബർ 21നാണ് കായികമേള ആരംഭിക്കുന്നത്. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യും. 4500ഓളം വിദ്യാർത്ഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അന്നേ ദിവസം അരങ്ങേറും. പിന്നേറ്റ് ഒക്ടോബർ 22നാണ് കായിക മത്സരങ്ങൾ ആരംഭിക്കുക. കായിക മത്സരങ്ങൾക്കായി തലസ്ഥാനത്ത് 12 സ്റ്റേഡിയങ്ങൾ സജ്ജമാണ്.

