പൂക്കൾകൊണ്ട് തീർത്ത ഭീമൻ മഹാബലി കൌതുക കാഴ്ചയായി
കോഴിക്കോട് : കോഴിക്കോട് സി ഡി ടവറിലെ കച്ചവട കൂട്ടായ്‌മയും, സാമൂഹ്യ പ്രവർത്തകരും കലാകാരന്മാരും ചേർന്ന് പൂക്ക്ൾകൊണ്ട് നിർമ്മിച്ച മഹാബലി കൌതുക കാഴ്ചയായി. 18 അടി നീളവും 8 അടി വീതിയുമുള്ള പൂർണ്ണകായ മഹാബലിയെയാണ് നിർമ്മിച്ചത്. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾകൊണ്ട് ചാലിച്ചെടുത്ത അതിമനോഹരമായ മഹാബലി ഏവരുടെയും മനംകവരുന്ന കാഴ്ചയായി മാറി.
.

.
ഉച്ചയ്ക്ക് ഓണ സദ്യയും, ഓണപ്പാട്ടും കളിയുമായി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തി രാവിലെ മുതൽ വൈകീട്ട് വരെ സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ഓണം സ്നേഹ സംഗമത്തിന് രതീഷ് ഫിൻസപ് അധ്യക്ഷതവഹിച്ചു. അഷ്‌റഫ് ചാലിയം, ഷാജി കോസ്മോസ്, വി സി മുഹമ്മദ്, ജലീൽ, ആബിദ്, മോഹൻ ദാസ്, അബ്ദുല്ല ഹസ്സൻ എന്നിവർ സംസാരിച്ചു.
