പുളിയഞ്ചേരി up സ്കൂളിലെ 1978 – 79 ലെ ഏഴാ ക്ലാസ് ബാച്ചിൻ്റെ ‘ചങ്ങാതികൂട്ടം’ ഒത്തുേചേർന്നു
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂളിലെ 1978 – 79 ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ചങ്ങാതികൂട്ടം ”സ്നേഹ സംഗമം” സംഘടിപ്പിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഗ്രൂപ്പ് പ്രസിഡൻ്റ് ഹരിഷ് കുമാർ അധ്യക്ഷത വഹിച്ചു. 50-ാംമത് ഒത്തുചേരലിൽ സുരേഷ് MK റിപ്പോർട്ട് അവതരിപ്പിച്ചു. അജിത വിലാസിനി സുവർണ്ണ രുഗ്മിണി പ്രസന്ന ഇന്ദിര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
.

.
ഗംഗാധരൻ സ്വാഗതവും സന്തോഷ് AT നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 46 വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് പഠിച്ചവർ ആവേശത്തോടെ പഴയ കാല ഓർമ്മകൾ അയവിറക്കികൊണ്ട് വീണ്ടും ആറാമത്തെ ഒത്ത് കൂടലിന് കാണാമെന്ന പ്രതിക്ഷയോടെ പിരിഞ്ഞു.



