KOYILANDY DIARY.COM

The Perfect News Portal

വീടിനുള്ളിലെ ഫ്രിഡ്ജിന് തീപിടിച്ചു

ഉള്ള്യേരിയിൽ വീടിനുള്ളിൽ ഫ്രിഡ്ജിന് തീപിടിച്ച് അപകടം. ഉള്ളിയേരി പൊയിലുങ്കൽ താഴെ കുന്നുമ്മൽ ഭാസ്കരൻ്റെ വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് 11 മണിയോടുകൂടിയാണ്  തീപിടുത്തം ഉണ്ടായത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വൈദ്യൂതി ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നറിയുന്നു. ഫ്രിഡ്ജിൽ നിന്നും തൊട്ടടുത്തുള്ള വസ്തുക്കളും വയറിങ്ങും കത്തിയമർന്നു.
.
.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എഫ് ആർ ഓ മാരായ ജാഹിർ എം, ജിനീഷ് കുമാർ പി കെ, അമൽ വിഎസ്, നവീൻ, ഹോം ഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news