സി.ഒ.എ ടീംസ് നാലാമത് സംരംഭക കൺവെൻഷൻ പയ്യോളിയിൽ നടന്നു.

കൊയിലാണ്ടി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ടീംസ് നാലാമത് സംരംഭക കൺവെൻഷൻ പയ്യോളിയിൽ നടന്നു. പെരുമ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കണവൻഷൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ബി സുരേഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കേബിൾ ടിവി മേഖലയിൽ വൈവിധ്യ വത്ക്കരണം നടക്കുന്ന ഇക്കാലയളവിൽ സി ഒ എ യുടെ നേതൃത്വത്തിൽ കേരളത്തിലെ ചെറുകിട കേബിൾ ടിവി ഓപ്പറ്റർമാരെ ഒരു കുടക്കീഴിൽ നിർത്തി കെസിസിഎൽ കമ്പനി രൂപവത്കരിച്ച് 25 വർഷം പിന്നിടുമ്പോൾ കുത്തകകൾക്കെതിരെയുള്ള ജനകീയ ബദലിന് രാജ്യത്തിന് മാതൃകയാകാൻ കഴിഞ്ഞത് കേരള വിഷൻ എന്ന ബ്രാൻഡിൻ്റെ പ്രത്യേകതയാണെന്ന് അദ്ധേഹം പറഞ്ഞു.

2024-25 വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഓപ്പറേറ്റർമാരുടെ കുട്ടികൾക്കുള്ള പുരസ്ക്കാര വിതരണം ജനറൽ സെക്രട്ടറി പിബി സുരേഷ്, കേരളാ വിഷൻ ചെയർമാൻ കെ ഗോവിന്ദൻ, സി ഒ എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.മൻസൂർ, കമ്പനി ചെയർമാൻ റെജിൽ വി ആർ. മാനേജിങ്ങ് ഡയറക്ടർ, കെ വിനോദ്കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

സംസ്ഥാന ട്രഷറർ ബിനുശിവദാസ് സംഘടനയും ഇൻഡസ്ട്രിയുമായ് ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷന് സി ഒ എ കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെയർമാൻ റെജിൽ അദ്ധ്യക്ഷത വഹിച്ചു.
