വീടിൻ്റെ തറക്കല്ലിടൽ നടത്തി

കൊയിലാണ്ടി: മാതൃഭൂമി ഔസേപ്പ് ചിറ്റലപ്പിള്ളി ‘എൻ്റെ വീട്’ പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ പുതിയോട്ടിൽ സുരാജിൻ്റെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ നടത്തി. ചടങ്ങിൽ വാർഡ് മെമ്പർ ജലജ. ടി.വി, കെ.ടി. രമേശൻ, പി കെ സുപ്രീത്, പോലക്കോട്ട് കിഷോർ, ടി. കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
