മരളൂർ മഹാദേവ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കല്ലിടൽ ചടങ്ങ് നടന്നു
.
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ അഷ്ടമംഗല്യ പ്രശ്നവിധി പ്രകാരം നിർമ്മിക്കുന്ന ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെയും നാഗതറയുടെയും കല്ലിടൽ കർമ്മം എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു.
പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളികൃഷ്ണൻനായർ, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, തങ്കമണി ചൈത്രം, കെ.ടി. ഗംഗാധര കുറപ്പ്, രമേശൻ രനിതാലയം, അശോക് കുമാർ കുന്നോത്ത്, എടക്കണ്ടി രവി , ബിന്ദു, കലേക്കാട്ട് ജയമോഹനൻ എന്നിവർ പങ്കെടുത്തു.



