KOYILANDY DIARY.COM

The Perfect News Portal

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിൽ പരിശോധന നടത്തുന്നു

കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിലെത്തി. ഭക്ഷ്യ വസ്തുക്കളിൽ മായം ഉണ്ടോ എന്ന് പരിശോധിച്ച് ഉടനെ തന്നെ റിസൾട്ട് നൽകുന്ന സഞ്ചരിക്കുന്ന ലാബാണ് കൊയിലാണ്ടിയിലെത്തിയത്. പാൽ, കുടിവെള്ളം, മീൻ, ഉപയോഗിച്ച എണ്ണ എന്നിവയിൽ മായമുണ്ടോയെന്ന് പരിശോധനയാണ് നടന്നത്. കൂടുതൽ പരിശോധനക്ക് മലാപ്പറമ്പ് ലാമ്പിൽ അയക്കും. കൊയിലാണ്ടിയിലെ ഹോട്ടൽ, കൂൾബാർ, തട്ടുകട, ബേക്കറി എന്നിവിടങ്ങളി പരിശോധന നടത്തി. നൂനതകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ബോധവൽകരണം ഉൾപ്പെടെ നടത്തിയിട്ടുണ്ട്.

ജില്ലയിലെ എല്ലാ ഭാഗത്തും സഞ്ചരിക്കുന്ന ലാബോറട്ടറി എത്തും, ഇതിനായി ഓരോ ഭാഗത്തും പ്രത്യേക ദിവസങ്ങളിലായി സഞ്ചരിക്കും. പൊതുജനങ്ങൾക്കും ഈ ലബോറട്ടറി ഉപയോഗിക്കാം. വാഹനം വരുന്ന ദിവസം പൊതുജനങ്ങൾ കൊണ്ടുവരുന്ന കുടിവെള്ളം, പാൽ, എണ്ണ എന്നിവയിൽ മായമുണ്ടോ എന്ന് സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

ഡോ. വിജി വിൽസൺ (ഭക്ഷ്യ സുരക്ഷ ഓഫീസർ കൊയിലാണ്ടി സർക്കിൾ),
അരവിന്ദ് ടി എം (ഓഫീസ് അറ്റൻറൻ്റ്), ശശീന്ദ്രൻ പി (ഡ്രൈവർ), സ്നേഹ കെ (ലാബ് ടെക്നീഷ്യൻ), ഷീന (ലാബ് അസിസ്റ്റൻ്റ്). എന്നിവർ നേതൃത്വം നൽകി. പരിശോധന നാളെയും തുടരും.
Share news