തിമിംഗലത്തെ രക്ഷിച്ച മത്സ്യതൊഴിലാളികളെ ആദരിച്ചു

കാപ്പാട്: തിമിംഗലത്തെ രക്ഷിച്ച മത്സ്യതൊഴിലാളികളെ ആദരിച്ചു. കണ്ണൻകടവ് കടൽ കരയിൽ അകപെട്ട തിമിംഗലത്തെ ജീവൻ പണയം വെച്ച് സാഹസികമായി ഉൾകടലിലേക്ക് രക്ഷ പ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ചേമഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റസീന ഷാഫി അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്‌തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി. കാപ്പാട് ടൂറിസം സിവിൽ പൊലീസ് ഓഫീസർ അജയകുമാർ, ടിവി ചന്ദ്രഹാസൻ, തെക്കെയിൽ ആലികോയ, വി എ ആലികുഞ്ഞി ഹാജി, എസി പ്രജുമോൻ, പി പി അനീഷ്, പി പി വാണി എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ എ ടി ബിജു സ്വാഗതവും, എഡിഎസ് അംഗം തസ്‌നീന കബീർ നന്ദിയും പറഞ്ഞു.
