KOYILANDY DIARY.COM

The Perfect News Portal

കാണാതായ മത്സ്യതൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു

കൊയിലാണ്ടി: കടലിൽ കാണാതായ മത്സ്യതൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ കടൽ കയറ്റത്തിനിടയിൽ കൊയിലാണ്ടി ഹാർബറിനടുത്ത് തോണിക്ക് സമീപത്ത് നിൽക്കുകയായിരുന്ന വലിയമങ്ങാട് പുതിയപുരയിൽ പരേതനായ വേലായുധന്റെ മകൻ അനൂപി (35) നായുള്ള തിരച്ചിലാണ് തുടരുന്നത്. നാട്ടുകാരായ മത്സ്യ തൊഴിലാളികളും കടൽ റെസ്ക്യൂ ടീമും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കടൽ പ്രക്ഷുബ്ദമായതിനാൽ തിരച്ചിൽ നടത്താൻ ഏറെ പ്രയാസപ്പെട്ടു. കൊയിലാണ്ടി എംഎൽഎ. കാനത്തിൽ ജമീല, നഗരസഭ കൌൺസിലർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. മത്സ്യതൊഴിലാളികൾ അടങ്ങിയ റെസ്സ്ക്യൂ ടീം തിരച്ചിൽ തുടരുകയാണ്. കൊയിലാണ്ടി, കൊല്ലം പാറപ്പള്ളി, കാപ്പാട് വരെയുള്ള സ്ഥലങ്ങളിലും മറ്റ് മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ  തിരച്ചിൽ നടക്കുന്നുണ്ട്.
Share news