KOYILANDY DIARY.COM

The Perfect News Portal

അഗ്രി ന്യുട്രി ഗാർഡൻ പഠന ക്യാമ്പിൻെറ ആദ്യഘട്ട പരിശീലനം നടത്തി

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസും പെരുവണ്ണാമൂഴി ക്യഷിവിഞ്ജാന കേന്ദ്രവും സംയോജിതമായി FNHW പദ്ധതിയുടെ ഭാഗമായി അഗ്രി ന്യുട്രി ഗാർഡൻ പഠന ക്യാമ്പിൻെറ ആദ്യഘട്ട പരിശീലനം നടത്തി. പെരുവണ്ണാമൂഴി ക്യഷിവിഞ്ജാന കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് കെ എം പ്രകാശ് കൂൺ കൃഷി പരിശീലനം നൽകി. സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിപിന കെ കെ സ്വാഗതവും നോർത്ത് സി ഡി എസ് വെെസ് ചെയർപേഴ്സൺ ആരിഫ വി നന്ദിയും പറഞ്ഞു. FNHW RPമാരായ ഗിരിജ കെ, നിഷ കെ കെ എന്നിവർ  സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ബ്യൂല പി പദ്ധതി വിശദീകരിണം നടത്തി. പദ്ധതിയുടെ തുടർ പ്രവർത്തനവുമായി വാർഡുകളിൽ സംരംഭങ്ങൾ തുടങ്ങാനും തീരുമാനിച്ചു.
Share news