KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ അജയ് ദൗത്യത്തിൻറെ ഭാ​ഗമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിൻറെ ഭാ​ഗമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. പുലർച്ചെ ആറോടെയാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്. 212 പേരാണ് സംഘത്തിലുള്ളത്. ഇതിൽ 9 മലയാളികളുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേരള ഹൗസ് പ്രതിനിധികളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ്  ‘ഓപ്പറേഷൻ  അജയ്. 18000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്.


   
തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന്  ന്യൂഡൽഹി കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. മലയാളികളെ  സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ  ഹെൽപ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിൻറെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Share news