കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ ALMSC ഓഫീസ് ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ ALMSC ഓഫീസ് 31-ാം വാർഡ് കോതമംഗലത്തിൽ തച്ചംവെളളി അങ്കണവാടിയിൽ സജ്ജീകരിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദൃശ്യ എം ഉദ്ഘാടനം നിർവ്വഹിച്ചു. ഐ സി ഡി എസ്സ് സൂപ്പർ വൈസർ റുഫീല മുഖ്യാതിഥി ആയിരുന്നു.
.

.
നഗരസഭയിൽ ആദ്യമായാണ് അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റിക്ക് ഒരു ഓഫീസ് സംവിധാനം ഒരുങ്ങുന്നത് എന്ന പ്രത്യേകതകൂടി തച്ചം വെള്ളി അങ്കണവാടി ALMSC ഓഫീസിന് ഉണ്ട്. അങ്കണവാടികളുടെ പ്രവർത്തന സമയം ബാധിക്കാതെ ഏതു സമയത്തും യോഗങ്ങൾ ചേരുന്നതിന് ഓഫീസ് സംവിധാനം ഉപകാര പ്രദമാകും. ചടങ്ങിൽ കെ പി വിനോദ് കുമാർ, രാമൻ ചെറുവക്കാട്, കൃഷ്ണൻ ടി. എം, കൃഷ്ണൻ മയൂഖം,കെഎം സോമൻ, സദാനന്ദൻ, വാസു ടി.എം, ഷിജില, സിമി ജിതേഷ്, ശോഭ ടീച്ചർ, ബിന്ദു, സൗമ്യത, രാധ മയൂഖം എന്നിവർ പങ്കെടുത്തു.



