കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്രത്തിൽ നടന്ന തീ കുട്ടിച്ചാത്തൻതിറ ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നടന്ന തീ കുട്ടിച്ചാത്തൻതിറ ഭക്തിസാന്ദ്രമായി. ഭയഭക്തി ബഹുമാനങ്ങളോടെയാണ് തീകുട്ടിച്ചാത്തൻ തിറ കാണാനായി ഭക്ത ജനങ്ങളെത്തിയത്. കുറുവങ്ങാട് നിധിഷ് പെരുവണ്ണാൻ ആണ് കോലധാരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ എത്തിച്ചേർന്നു.
