KOYILANDY DIARY.COM

The Perfect News Portal

മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ വിക്ടറി ടൈൽ ഗോഡൗണിൽ സമീപമുള്ള മരത്തിൽ മരം മുറിക്കാൻ കയറിയ മൊയ്തീൻ (60) എന്നയാളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് സംഭവം.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ASTO ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ എത്തുകയും ലാഡർ ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് പികെ മരത്തിൽ കയറി സേനാംഗങ്ങളുടെ സഹായത്തോടു കൂടി അദ്ദേഹത്തെ സുരക്ഷിതമായി താഴെ ഇറക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, നിധിപ്രസാദ് ഇഎം, സനല്‍രാജ് കെ എം, രജീഷ് വി പി, നിതിൻരാജ് കെ, ഹോം ഗാർഡ് സുജിത്ത് കെ എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ എര്‍പ്പെട്ടു.
Share news